Thursday, 16 October 2008

ഒരു പട്ടാളക്കാരന്‍ പറഞ്ഞത്‌...

ഇത് വായിച്ചു നോക്കൂ..

http://orunimishamtharoo.blogspot.com/2008/10/blog-post_15.html

വായിക്കാന്‍ മാത്രമുണ്ട്‌..

"ജീന്‍സ് ധാരികളായ ചെറുപ്പക്കാരികളെ അടുത്ത്‌ കണ്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ മറന്ന ഞാന്‍ അവരുടെ മുന്പ് പുറകു വശങ്ങളിലെ അളവുകളും തൂക്കങ്ങളും എടുക്കുന്ന ജോലിയില്‍ ശ്രദ്ധയൂന്നി . ഇതുങ്ങള്‍ കഴിക്കുന്നതിക്കെ ഈ ഭാഗങ്ങളില്‍ തന്നെ വന്നടിയുകയാണോ എന്നെനിക്കു തോന്നിപ്പോയി."

ഭാരതമണ്ണിന്റെ അതിര്‍ത്തികള്‍ കാക്കുന്ന ഒരു പട്ടാളക്കാരന്‍ ഇത്തരത്തില്‍ ഒരു ഭാഷ ഉപയോഗിച്ചതില്‍ ഖേദിക്കുന്നു..

"ചുമ്മാതല്ല കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നത്."

ഒരു സ്ത്രീ വെച്ചുണ്ടാക്കി തരുന്ന ഭക്ഷണം ഏത് ഭാഗത്തേക്ക്‌ പോകുന്നതാണ്‌ പീഡനത്തിന്‌ കൂടുതല്‍ എനര്‍ജി നല്‍കുന്നത്?

"ഇതൊക്കെ കണ്ടിട്ട് പട്ടാളക്കാരനായ എന്‍റെ നിയന്ത്രണരേഖ വരെ ഏതാണ്ട് പൊട്ടുന്ന പരുവത്തിലായി."

ഒരു പട്ടാളക്കാരന്‍ തന്നെ ഇങ്ങനെ പറയണം...

വാല്‍ ഭാഗത്ത് പോയ തലക്കഷണം:
ഭാരതമാതാ കീ ജയ്‌..
(എന്റെ പൊന്നു മാതാവേ.. ജീവനും കൊണ്ടോടിക്കോളൂ.. ഇതാണ്‌ കാലം)