Thursday, 16 October 2008

ഒരു പട്ടാളക്കാരന്‍ പറഞ്ഞത്‌...

ഇത് വായിച്ചു നോക്കൂ..

http://orunimishamtharoo.blogspot.com/2008/10/blog-post_15.html

വായിക്കാന്‍ മാത്രമുണ്ട്‌..

"ജീന്‍സ് ധാരികളായ ചെറുപ്പക്കാരികളെ അടുത്ത്‌ കണ്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ മറന്ന ഞാന്‍ അവരുടെ മുന്പ് പുറകു വശങ്ങളിലെ അളവുകളും തൂക്കങ്ങളും എടുക്കുന്ന ജോലിയില്‍ ശ്രദ്ധയൂന്നി . ഇതുങ്ങള്‍ കഴിക്കുന്നതിക്കെ ഈ ഭാഗങ്ങളില്‍ തന്നെ വന്നടിയുകയാണോ എന്നെനിക്കു തോന്നിപ്പോയി."

ഭാരതമണ്ണിന്റെ അതിര്‍ത്തികള്‍ കാക്കുന്ന ഒരു പട്ടാളക്കാരന്‍ ഇത്തരത്തില്‍ ഒരു ഭാഷ ഉപയോഗിച്ചതില്‍ ഖേദിക്കുന്നു..

"ചുമ്മാതല്ല കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നത്."

ഒരു സ്ത്രീ വെച്ചുണ്ടാക്കി തരുന്ന ഭക്ഷണം ഏത് ഭാഗത്തേക്ക്‌ പോകുന്നതാണ്‌ പീഡനത്തിന്‌ കൂടുതല്‍ എനര്‍ജി നല്‍കുന്നത്?

"ഇതൊക്കെ കണ്ടിട്ട് പട്ടാളക്കാരനായ എന്‍റെ നിയന്ത്രണരേഖ വരെ ഏതാണ്ട് പൊട്ടുന്ന പരുവത്തിലായി."

ഒരു പട്ടാളക്കാരന്‍ തന്നെ ഇങ്ങനെ പറയണം...

വാല്‍ ഭാഗത്ത് പോയ തലക്കഷണം:
ഭാരതമാതാ കീ ജയ്‌..
(എന്റെ പൊന്നു മാതാവേ.. ജീവനും കൊണ്ടോടിക്കോളൂ.. ഇതാണ്‌ കാലം)

8 comments:

Indian said...

അറിയാതെ പ്രതികരിച്ചു പോയി ...

Lathika subhash said...

"ഇതൊക്കെ കണ്ടിട്ട് പട്ടാളക്കാരനായ എന്‍റെ നിയന്ത്രണരേഖ വരെ ഏതാണ്ട് പൊട്ടുന്ന പരുവത്തിലായി."
എന്താ പറയുക?
‘അസംയതാത്മനാ യോഗോ
ദുഷ്പ്രാപ ഇതി മേ മതി:
വശ്യാത്മനാ തു യയതാ
ശക്യോ വാപ്തുമുപായത:’
(ഭഗവത് ഗീത)
ആശംസകള്‍..........

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട ഇന്‍ഡ്യന്‍,

പുരുഷന്മാര്‍ധൈര്യമായി
അഭിപ്രായംതുറന്നു
പറഞ്ഞാല്‍...
സ്ത്രീകള്‍ മാന്യമായി
വസ്ത്രം ധരിക്കുമെന്നാണ്
എന്റെ അഭിപ്രായം..

പെണ്ണിന് പെണ്ണായിരിക്കാന്‍
കഴിയുന്നിടത്തോളം
പ്രശ്നങ്ങള്‍ കുറയുമെന്നാണ്
എന്റെ അനുഭവം.


സസ്നേഹം,
ശ്രീദേവിനായര്‍.

നരിക്കുന്നൻ said...
This comment has been removed by the author.
mayilppeeli said...

വായിച്ചു...ഏതാണു ശരി ഏതാണു തെറ്റ്‌ എന്നൊന്നും ഈ കാര്യത്തില്‍ പറയാന്‍ പറ്റില്ല, കാരണം നമുക്ക്‌ തെറ്റെന്നു തോന്നുന്നത്‌ മറ്റുള്ളവരുടെ ശരിയായിരിയ്ക്കാം....സ്വയം ശരികള്‍ ചെയ്യുക...ഒന്നുമില്ലെങ്കിലും സ്വന്തം മനസാക്ഷിയോടു നീതി പുലര്‍ത്താമല്ലോ.....ആശംസകള്‍.....

പിരിക്കുട്ടി said...

indian word veeri kalayooo

അപരിചിത said...

ഇതില്‍ എനിക്കു പ്രതികരിക്കാന്‍ മാത്രമായി വലിയ വലിയ തെറ്റുകള്‍ ഉണ്ടെന്നു തോന്നുന്നില്ല..പട്ടാളകാരനെ എന്തിനു പറയണം ...ഈ പെണ്ണായ എനിക്കു പോലും ചില ജീന്‍സ്‌ ഇട്ടു ബസ്സില്‍ കയറുന്ന സഹോദരിമാരെ പറ്റി ഇങ്ങനെ തോന്നിയിട്ടുണ്ട്‌...പിന്നേ അതില്‍ അദ്ദെഹം നര്‍മ്മം കലര്‍ത്തി നല്ല ഒരു POST ഇട്ടെയ്കുന്നു...എല്ലാ നല്ല എഴുത്തുകാരും ഇങ്ങനേ ഒക്കേ അല്ലെ എഴുതുക...ഇതിനു ഇത്ര മേല്‍ തെറ്റുണ്ടോ സുഹ്രുത്തേ?
തുലിക ചലിപ്പിക്കുമ്പോള്‍ നമ്മള്‍ പ്രതികരിക്കേണ്ടതു അനീതിക്കു എതിരേ ആണു അല്ലാതേ നര്‍മ്മം കലര്‍ത്തി ഏതൊരു യുവാവിനേ പോലെയും ഒന്നു മനസ്സു തുറന്നു എഴുതുന്ന ആ പട്ടാളകാരന്റെ വികാരങ്ങള്‍ക്കു എന്തിനു ഇങ്ങനെ മുറിവേല്‍പ്പിക്കണം?
ഈ എഴുതുന്നതു അവരവരുടെ ഇഷ്ടം അല്ലെ?ഇങ്ങനെ ഒരു പരസ്യപ്പെടുത്തല്‍ വേണമായിരുന്നോ?അസഹ്യമായതോ വേണ്ടാത്തതോ ആയ ഭാഷ അതില്‍ ഇല്ല

എന്നാലും ഞാന്‍ പറയുന്നു അനീതിക്കു എതിരേ എഴുതുക...പരസ്യപെടുത്തുക...!!!

:)

സ്മിജ said...

പെങ്കുട്ട്യോള് നെലക്കു നിന്നാലേ ഒരു കൊഴപ്പൂം ണ്ടാവില്യാ നാട്ടില്.

മാനം മര്യാദക്ക് ഡ്രസ്സിട്ടില്യാച്ചാല്‍ ഇതിലപ്രൂം നടക്ക്വേ.

ആചേട്ടനിത്രേ തോന്നീള്ളൂ ന്നതന്നെ വെല്യേ കാര്യം.